ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കൂടുതൽ യാത്രാ സാദ്ധ്യതകൾ ഒരുക്കി എയർ ഇന്ത്യയും ഫ്ലൈദുബായിയും തമ്മിൽ പുതിയ കരാർ. ഇരുവിമാനക്കമ്പനികളുടെയും ശൃംഖലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കരാറിലൂടെ ദുബായ്, ഡൽഹി, മുംബയ് എന്നിവ പ്രധാന കണക്ഷൻ കേന്ദ്രങ്ങളാകും.
കരാർ പ്രകാരം എയർ ഇന്ത്യ യാത്രക്കാർക്ക് ദുബായ് വഴി ഫ്ലൈദുബായിയുടെ 52 അധിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം. ഇതിൽ യൂറോപ്പിലെ 23, മിഡിൽ ഈസ്റ്റിലെ 21, ആഫ്രിക്കയിലെ ആറ്, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് മേഖലയിലെ രണ്ട് ലക്ഷ്യസ്ഥാനങ്ങൾ എന്നിവയാണുള്ളത്. അതേസമയം ഫ്ലൈദുബായ് യാത്രക്കാർക്ക് ഡൽഹിയും മുംബയും വഴി എയർ ഇന്ത്യയുടെ 69 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താനാകും. ഇന്ത്യയിലെ വിവിധ നഗരങ്ങൾക്കൊപ്പം യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രയ്ക്കും ഇത് കൂടുതൽ സാദ്ധ്യതകൾ നൽകും.
ഇരു വിമാനക്കമ്പനികളുടെയും കണക്ഷൻ യാത്രകൾ ഒറ്റ ടിക്കറ്റിൽ ബുക്ക് ചെയ്യാനും, യാത്രയ്ക്കിടെ ബാഗേജ് നേരിട്ട് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ചെക്ക്-ഇൻ ചെയ്യാനും സാധിക്കും. രണ്ട് വിമാനക്കമ്പനികളിൽ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. യുഎഇയിലെ ഇന്ത്യക്കാർക്ക് ഇതിന്റെ പ്രധാന നേട്ടം പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു എന്നതിലല്ല. മറിച്ച് ഇരു വിമാനക്കമ്പനികളുടെയും നിലവിലുള്ള റൂട്ടുകൾ ഒരുമിച്ച് ഉപയോഗിച്ച് കൂടുതൽ യാത്രാ കോമ്പിനേഷനുകൾ ലഭിക്കുന്നതിലാണ്.
Air India and Flydubai have signed a new agreement to expand travel options for UAE expatriates. The deal connects their networks, making Dubai, Delhi, and Mumbai major connection hubs. Air India passengers gain access to 52 additional Flydubai destinations, while Flydubai travelers can reach 69 Air India routes via India, simplifying bookings and baggage check-ins for combined itineraries.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |