SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

അംബാനിക്കും വിയ്‌ക്കും കഴിയാത്തത് ചെയ്‌തുകാണിച്ച് ബിഎസ്‌എൻഎൽ, ദിവസവും ഏഴ് രൂപമാത്രം ചെലവുവരുന്ന പ്‌ളാൻ റെഡി

bsnl-connection

കൂടുതൽ സാധാരണക്കാർ വരിക്കാരാക്കുന്ന 28 ദിവസം വാലിഡിറ്റിയുള്ള അൺലിമിറ്റഡ് പ്‌ളാനുകൾക്ക് സ്വകാര്യ ടെലികോം ‌കമ്പനികൾ 299,349,319 രൂപയെല്ലാമാണ് ഈടാക്കുന്നത്. അതിവേഗമുള്ള 5ജി നെറ്റ്‌വർക്കാണ് മിക്ക കമ്പനികളുടെയും വാഗ്‌ദാനം. മാസം ഇത്ര തുക നൽകാതെ 30 ദിവസം പൂർണമായും വാലിഡിറ്റി ലഭിക്കുന്ന പ്‌ളാനുകൾ ലഭിച്ചാലോ? ബിഎസ്‌എൻഎല്ലിന്റെ അത്തരമൊരു കിടിലൻ ഓഫറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വെറും 225 രൂപയ്‌ക്ക് 30 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് 4ജി ഡാറ്റയും അൺലിമിറ്റഡ് കോളിംഗുകളും അടക്കം സേവനം ലഭിക്കും. പ്രതിദിന കണക്ക് നോക്കുമ്പോൾ ദിവസവും 7.50 രൂപ മാത്രമേ ബിഎസ്എൻഎൽ പ്‌ളാനിൽ ചെലവ് വരികയുള്ളൂ. പോക്കറ്റ് ലാഭിക്കാം എന്നർത്ഥം.

രാജ്യത്താകമാനമുള്ള ഉപഭോക്താക്കൾക്ക് ഉപകാരമായതാണ് 225 പ്‌ളാൻ. സെക്കൻഡറി സിമ്മായി ബിഎസ്‌എൻഎൽ ഉപയോഗിക്കുന്നവർക്ക് ഈ പ്‌ളാൻ മികച്ചതാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ, 100 സൗജന്യ എസ്‌എംഎസ്, ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ കോളുകൾ എന്നിവ ഈ പ്‌ളാനിലുണ്ട്. എന്നാൽ പ്രതിദിന ഡാറ്റ പരിധി കടന്നാൽ 40 കെബിപിഎസ് ആയി വേഗം കുറയുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BSNL CONNECTION, VI, JIO, UNLIMITED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY