SignIn
Kerala Kaumudi Online
Friday, 10 July 2026 1.26 AM IST

ജിയോ ടിവി പ്രോയിൽ 55 രൂപയ്ക്ക് 1000 ലൈവ് ചാനലുകൾ

jio-pro

കൊച്ചി: കുറഞ്ഞ ചെലവിൽ പുതിയ ലൈവ് ടിവി സ്ട്രീമിംഗ് പ്ലാനുമായി റിലയൻസ് ജിയോ. 'ജിയോ ടിവി പ്രോയുടെ' 55 രൂപയുടെ പുതിയ പാക്കാണ് അവതരിപ്പിച്ചത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് 1,000ലധികം തത്സമയ ടെലിവിഷൻ ചാനലുകൾ കാണാം. 16-ലധികം ഭാഷകളിലായി 150-ലധികം പ്രീമിയം ചാനലുകൾ ലഭ്യമാണ്.

55 രൂപയുടെ പാക്ക് റീചാർജ് ചെയ്ത ശേഷം ജിയോടിവിയുടെ ആപ്പ് തുറന്ന് ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതി. പ്രത്യേക ആക്ടിവേഷൻ ആവശ്യമില്ല. റീചാർജ് വിജയകരമായ ഉടൻ തന്നെ പ്രീമിയം ചാനലുകൾ കാണാനാകും. ഇത് വിനോദത്തിനായി മാത്രം രൂപകൽപ്പന ചെയ്ത പാക്കാണ്. അതിനാൽ ഇതിൽ വോയ്സ് കോളോ എസ്‌.എം‌.എസ് ആനുകൂല്യങ്ങളോ ഉൾപ്പെടുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360