SignIn
Kerala Kaumudi Online
Sunday, 27 September 2026 3.29 AM IST

വയനാടിന്റെ വനപാതകൾ

vayanad

പ​ശ്ചി​മ​ഘ​ട്ട​ ​മ​ല​നി​ര​ക​ളു​ടെ​ ​താ​ഴെ​ ​പ്ര​കൃ​തി​യും​ ​ച​രി​ത്ര​വും​ ​സം​സ്‌​കാ​ര​വും ഒ​രു​മി​ക്കു​ന്ന​ ​അ​പൂ​ർ​വ​ത​യാ​ണ് ​വ​യ​നാ​ടി​ന്റെ​ ​ഭം​ഗി.​ ​മ​ഞ്ഞു​മൂ​ടി​യ​ ​മ​ല​നി​ര​ക​ൾ,​ ​നി​ബി​ഡ​ ​വ​ന​ങ്ങ​ൾ,​​​ ​പു​രാ​ത​ന​ ​ക്ഷേ​ത്ര​ങ്ങ​ൾ,​ ​ആ​ദി​വാ​സി​ ​പൈ​തൃ​ക​ങ്ങ​ൾ,​ ​വ​ന്യ​ജീ​വി​ ​സ​മ്പ​ത്ത്,​ ​മ​നോ​ഹ​ര​മാ​യ​ ​പ​ട്ട​ണ​ങ്ങ​ൾ.​ ​കാ​ൽ​നൂ​റ്റാ​ണ്ടാ​കു​ന്ന​ ​യാ​ത്രാ​ ​പ​ഥ​ത്തി​ൽ​ ​ലോ​ക​ത്തി​ന്റെ​ ​പ​ല​യി​ട​വും​ ​തൊ​ട്ട​പ്പോ​ഴും​ ​വ​യ​നാ​ട് ​കൊ​തി​പ്പി​ച്ചു.​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​യു​ദ്ധ​ത്തി​ൽ​ ​രൂ​ക്ഷ​മാ​യ​ ​വി​മാ​ന​ ​നി​ര​ക്കു​വ​ർ​ദ്ധ​ന​യാ​ണ് ​എ​ന്തു​കൊ​ണ്ട് ​ഇ​ക്കു​റി​ ​ഒ​രു​ ​വ​യ​നാ​ട​ൻ​ ​യാ​ത്ര​ ​എ​ന്ന​ ​ആ​ശ​യ​ത്തി​ലെ​ത്തി​ച്ച​ത്.
ജി​ല്ല​യി​ലെ​ ​വ​ട​ക്കു​കി​ഴ​ക്ക് ​തി​രു​നെ​ല്ലി​ ​മു​ത​ൽ​ ​മു​ത്ത​ങ്ങ​ ​വ​രെ​യും​ ​മാ​ന​ന്ത​വാ​ടി​ ​മു​ത​ൽ​ ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി​ ​വ​രെ​യും​ ​സ​ഞ്ച​രി​ച്ചു​ ​വ​യ​നാ​ടി​ന്റെ​ ​പ്ര​കൃ​തി​ ​വൈ​വി​ദ്ധ്യ​ ​മു​ഖ​ങ്ങ​ൾ​ ​അ​നു​ഭ​വി​ച്ചാ​യി​രു​ന്നു​ ​യാ​ത്ര.​ ​സ​ഹ​യാ​ത്രി​ക​നാ​യി,​ ​വ​ഴി​കാ​ട്ടി​യാ​യി​ ​മു​ൻ​കാ​ല​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും​ ​ജ​ല​വ​കു​പ്പി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​യാ​ളും​ ​നി​ര​ന്ത​ര​മാ​യ​ ​വ​യ​നാ​ട് ​യാ​ത്ര​ക​ളി​ലൂ​ടെ​ ​മു​ത്ത​ങ്ങ​ ​വ​ന​മേ​ഖ​ല​ ​അ​ടു​ത്ത​റി​യു​ന്ന​യാ​ളും​ ​അ​യ​ൽ​വാ​സി​യു​മാ​യ​ ​മം​ഗ​ല​പു​രം​ ​സു​രേ​ഷ് ​ചേ​ട്ട​നാ​യി​രു​ന്നു​ ​കൂ​ട്ട്.​ ​ഇ​ട​യ്ക്കി​ടെ​യു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​ത്ത​ങ്ങ​ ​യാ​ത്ര​യും​ ​സൗ​ഹൃ​ദ​ങ്ങ​ളും​ ​വ​നം​ ​വ​കു​പ്പ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​ഇ​ൻ​സ്‌​പെ​ക്ഷ​ൻ​ ​ഗ​സ്റ്റ് ​ഹൗ​സ് ​കെ​യ​ർ​ ​ടേ​ക്ക​ർ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​വ​ട​ക​ര​ക്കാ​ര​ൻ​ ​രാ​ജീ​വി​ന്റെ​ ​സ​ഹ​ക​ര​ണ​വും​ ​യാ​ത്ര​യ്ക്ക് ​വ​ള​രെ​യേ​റെ​ ​സ​ഹാ​യ​ക​മാ​യി​ ​മാ​റി.


​തി​രു​നെ​ല്ലി​ ​ക്ഷേ​ത്രം
പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളു​ടെ​ ​താ​ഴ് ​വ​ര​യി​ൽ​ ​വ​ന​വും​ ​മ​ല​ക​ളും​ ​നീ​രൊ​ഴു​ക്കു​ക​ളു​ടെ​യും​ ​ഇ​ട​യി​ൽ​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​പു​രാ​ത​ന​ ​ക്ഷേ​ത്ര​മാ​ണ് ​തി​രു​നെ​ല്ലി​ ​മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം​ ​ക്ഷേ​ത്ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ര​വ​ധി​ ​ഐ​തി​ഹ്യ​ങ്ങ​ൾ​ ​ഉ​ണ്ട്.​ ​ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള​ ​പാ​പ​നാ​ശി​നി​ ​തീ​ർ​ത്ഥം​ ​പി​തൃ​ക​ർ​മ്മ​ ​ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി​ ​പേ​രു​കേ​ട്ട​ ​കേ​ന്ദ്ര​മാ​ണ്.​
​പ്ര​ഭാ​ത​ത്തി​ലെ​ ​മ​ഞ്ഞും​ ​മ​ല​നി​ര​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​വും​ ​ക്ഷേ​ത്ര​പ​രി​സ​ര​ത്തെ​ ​ഏ​റെ​ ​മ​നോ​ഹ​ര​മാ​ക്കു​ന്നു.​ ​ച​രി​ത്ര​വും​ ​വി​ശ്വാ​സ​വും​ ​പ്ര​കൃ​തി​യും​ ​ഒ​രു​മി​ച്ച് ​അ​നു​ഭ​വി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​വ​യ​നാ​ട്ടി​ലെ​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഒ​ന്ന്.


​മു​ത്ത​ങ്ങ​ ​അ​ഥ​വാ​ ​കാ​ടി​ന്റെ​ ​വ​ന്യത
വ​യ​നാ​ട് ​വ​ന്യ​ജീ​വി​ ​സ​ങ്കേ​ത​ത്തി​ലെ​ ​പ്ര​ധാ​ന​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​മു​ത്ത​ങ്ങ​ ​വ​ന​മേ​ഖ​ല.​ ​കേ​ര​ള​ത്തി​ലെ​ ​കി​ഴ​ക്ക​ൻ​ ​അ​തി​ർ​ത്തി​യോ​ടു​ ​ചേ​ർ​ന്നു​ള്ള​ ​മേ​ഖ​ല.​ ​നി​ബി​ഡ​ ​കാ​ടു​ക​ളും​ ​വ​ന​പ്രേ​ദേ​ശ​ങ്ങ​ളും​ ​പു​ൽ​മേ​ടു​ക​ളും​ ​ജ​ല​സ്രോ​ത​സു​ക​ളും​ ​ചേ​ർ​ന്നൊ​രു​ ​പ്ര​ദേ​ശം.​ ​
മു​ത്ത​ങ്ങ​ ​വ​ന​മേ​ഖ​ല​യോ​ട് ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​പ​ട്ട​ണം​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​ആ​ണ്.​ ​ആ​ന,​ ​കാ​ട്ടു​പോ​ത്ത്,​​​ ​മാ​ൻ,​ ​ക​ടു​വ​ ,​ക​ര​ടി​ ​തു​ട​ങ്ങി​യ​ ​വ​ന്യ​ ​ജീ​വി​ക​ളു​ടെ​ ​വി​ഹാ​ര​ ​കേ​ന്ദ്രം.​ ​മ​ര​ങ്ങ​ളു​ടെ​ ​ത​ണ​ലും​ ​പ​ക്ഷി​ക​ളു​ടെ​ ​ശ​ബ്ദ​വും​ ​കാ​ട്ടി​ലെ​ ​സ്വാ​ഭാ​വി​ക​ ​നി​ശ​ബ്ദ​ത​യും​ ​യാ​ത്ര​യ്ക്ക് ​വ്യ​ത്യ​സ്താ​നു​ഭ​വം​ ​സ​മ്മാ​നി​ക്കു​ന്നു.​ ​
വ​ന​ ​യാ​ത്ര​യ്ക്ക് ​ഒ​രാ​ൾ​ക്ക് 400​രൂ​പ​യാ​ണ് ​ടി​ക്ക​റ്റ് ​നി​ര​ക്ക്.​ ​കാ​ടി​ന്റെ​ ​സ്വാ​ഭാ​വി​ക​ ​ആ​വാ​സ​ ​വ്യ​വ​സ്ഥ​യെ​ ​അ​ടു​ത്ത​റി​യാ​നു​ള്ള​ ​അ​വ​സ​രം.​ ​പ്ര​കൃ​തി​യെ​ ​സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​പാ​ഠ​ശാ​ല​ ​കൂ​ടി​യാ​ണ് ​മു​ത്ത​ങ്ങ​ ​വ​ന​മേ​ഖ​ല.​ ​വ​നം​ ​വ​കു​പ്പി​ന്റെ​ ​മ്യൂ​സി​യ​ത്തി​ൽ​ ​മ​ര​ണ​പ്പെ​ട്ട​ ​ക​ടു​വ​യേ​യും​ ​ക​ര​ടി​യേ​യും​ ​രാ​സ​ ​പ​ഥാ​ർ​ത്ഥ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​(​എം​ബാം​)​​​ ​സം​ര​ക്ഷി​ച്ച് ​നി​ല​ ​നി​റു​ത്തി​യി​ട്ടു​ണ്ട്.​ ​മു​ത്ത​ങ്ങ​ ​ചെ​ക്ക്‌​പോ​സ്റ്റി​ൽ​ ​നി​ന്ന് ​വ​ന​ത്തി​ലൂ​ടെ​ ​ഏ​ക​ദേ​ശം​ 34​ ​കി​ലോ​മീ​റ്റ​ർ​ ​സ​ഞ്ച​രി​ച്ചാ​ൽ​ ​സൂ​ര്യ​കാ​ന്തി​ക​ളു​ടെ​ ​ആ​വാ​സ​കേ​ന്ദ്ര​മാ​യ​ ​ക​ർ​ണാ​ട​ക​യി​ലെ​ ​ഗു​ണ്ട​ൽ​പെ​ട്ടി​ൽ​ ​എ​ത്താം.​ ​പൊ​ടി​ ​പ​ട​ലം​ ​നി​റ​ഞ്ഞ​ ​തി​ര​ക്കി​ല​മ​ർ​ന്ന​ ​ക​ന്ന​ഡ​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യു​ടെ​ ​ആ​സ്ഥാ​നം.​ ​കൃ​ഷി​യും​ ​മ​റ്റു​മാ​യി​ ​നി​ര​വ​ധി​ ​മ​ല​യാ​ളി​ക​ൾ​ ​ഇ​വി​ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​മ​ല​യാ​ളി​ ​സ​ഞ്ചാ​രി​ക്ക് ​ഏ​റെ​നേ​രം​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​വൈ​മു​ഖ്യം​ ​ഉ​ണ്ടാ​ക്കു​ന്ന​ ​പ​ട്ട​ണ​മാ​ണ് ​ഗു​ണ്ട​ൽ​പ്പേ​ട്ട്.


ടി​പ്പു​വി​ന്റെ​ ​ആ​യു​ധ​പ്പുര
വ​യ​നാ​ട്ടി​ലെ​ ​പ്ര​ധാ​ന​ ​പ​ട്ട​ണ​വും,​ ​വ്യാ​പാ​ര​ ​കേ​ന്ദ്ര​വു​മാ​ണ് ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി.​ ​ടി​പ്പു​ ​സു​ൽ​ത്താ​ന്റെ​ ​സൈ​ന്യം​ ​ഇ​വി​ടെ​ ​ആ​യു​ധ​ങ്ങ​ളും​ ​പ​ട​ക്കോ​പ്പു​ക​ളും​ ​സൂ​ക്ഷി​ച്ചി​രു​ന്നു​ ​എ​ന്ന് ​ച​രി​ത്ര​ ​പ​റ​യു​ന്നു.​ ​ആ​ ​സ്മ​ര​ണ​യി​ൽ​ ​നി​ന്നാ​ണ് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​രൂ​പ​പ്പെ​ട്ട​തെ​ന്ന് ​ച​രി​ത്രം​ ​പ​റ​യ​ുന്നു.​ ​
ബ​ത്തേ​രി​ ​എ​ന്നാ​ൽ​ ​പ​ട​ക്കോ​പ്പു​ക​ളു​ടെ​ ​സം​ഭ​ര​ണ​ ​കേ​ന്ദ്രം.​ ​മാ​ത്ര​വു​മ​ല്ല​ ​കോ​ഴി​ക്കോ​ട് ​നി​ന്നും​ ​മൈ​സൂ​രി​ലേ​യ്ക്കും​ ​ബംഗളൂ​രി​ലേ​യ്ക്കു​മു​ള്ള​ ​പ്ര​ധാ​ന​ ​യാ​ത്രാ​ ​ഇ​ട​നാ​ഴി​ ​സു​ൽ​ത്താ​ൻ​ബ​ത്തേ​രി​ ​വ​ഴി​യാ​ണ്.​ ​വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നൊ​പ്പം​ ​വ്യാ​പാ​ര​പ​ര​മാ​യും​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ക്ക് ​ഏ​റെ​ ​പ്രാധാ​ന്യ​മു​ണ്ട്.


വ​ട​ക്ക​ൻ​ ​ക​വാ​ടം ​മാ​ന​ന്ത​വാ​ടി
വ​യ​നാ​ടി​ന്റെ​ ​ഉ​ത്ത​ര​ ​ഭാ​ഗ​ത്തെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പ​ട്ട​ണ​മാ​ണ് ​മാ​ന​ന്ത​വാ​ടി.​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​ഗോ​ഡ് ​തു​ട​ങ്ങി​യ​ ​ജി​ല്ല​കാ​ർ​ക്ക് ​വ​യ​നാ​ട്ടി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​ക​വാ​ടം.​ ​മ​ല​ക​ളും​ ​വ​ന​ങ്ങ​ളും​ ​വ​യ​ലു​ക​ളും​ ​പു​ഴ​ക​ളും​ ​ചേ​ർ​ന്ന് ​പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ​ ​മാ​ന​ന്ത​വാ​ടി​യു​ടെ​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​ബ്രി​ട്ടീ​ഷു​കാ​രു​മാ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ ​വീ​ര​ ​കേ​ര​ള​ ​പ​ഴ​ശ്ശി​യു​ടെ​ ​സ്മൃ​തി​കു​ടീ​ര​വും​ ​ലൈ​ബ്ര​റി​യും​ ​മാ​ന​ന്ത​വാ​ടി​യിലാ​ണ്.​
​പൂ​ർ​ണ​മാ​യും​ ​മ​ണ്ണും​ ​ക​ല്ലും​ ​കൊ​ണ്ട് ​നി​ർ​മ്മി​ച്ച​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ൺ​ ​അ​ണ​ക്കെ​ട്ടും​ ​ഏ​ഷ്യ​യി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​മ​ൺ​ ​അ​ണ​ക്കെ​ട്ടു​മാ​യ​ ​ബാ​ണാ​സു​ര​ ​സാ​ഗ​ർ​ ​ഡാം​ ​മാ​ന​ന്ത​വാ​ടി​യി​ലെ​ ​പ​ടി​ഞ്ഞാ​റേ​ത്ത​റ​യി​ൽ​ ​ആ​ണ്.​ ​മ​ഹാ​ബ​ലി​യു​ടെ​ ​മ​ക​ൻ​ ​ബാ​ണാ​സു​ര​ൻ​ ​ഈ​ ​മ​ല​യി​ൽ​ ​ത​പ​സ് ​ചെ​യ്തു​ ​എ​ന്നാ​ണ് ​ഐ​തി​ഹ്യം.​ ​സ്വ​ദേ​ശീ​യ​രെ​ക്കാ​ൾ​ ​ഒ​ട്ടേ​റെ​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സ​ഞ്ച​രി​ക​ൾ​ ​ബാ​ണാ​സു​ര​ഡാം​ ​കാ​ണാ​നെ​ത്തു​നു​ണ്ട്.
തി​രു​നെ​ല്ലി​യി​ലെ​ ​ക്ഷേ​ത്ര​മ​ണി​ക​ളു​ടെ​ ​ശ​ബ്ദ​ത്തി​ൽ​ ​നി​ന്നും​ ​മു​ത്ത​ങ്ങ​യി​ലെ​ ​കാ​ടി​ന്റെ​ ​നി​ശ​ബ്ദ​ത​യ്ക്കും​ ​മാ​ന​ന്ത​വാ​ടി​ ​പൈ​തൃ​ക​ ​ഭൂ​മി​യി​ൽ​നി​ന്ന് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യു​ടെ​ ​ച​രി​ത്ര​ ​വ​ഴി​ക​ളി​ലേ​ക്കും​ ​നീ​ണ്ട​താ​യി​രു​ന്നു​ ​ഞ​ങ്ങ​ളു​ടെ​ ​വ​യ​നാ​ട​ൻ​ ​യാ​ത്ര.​ ​
ഇ​വി​ടു​ത്തെ​ ​ഓ​രോ​ ​പ്ര​ദേ​ശ​ത്തി​നും​ ​പ​റ​യാ​ൻ​ ​ഓ​രോ​ ​ക​ഥ​യു​ണ്ട്.​ ​ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും​ ​വി​ശ്വാ​സ​ങ്ങ​ളു​ടെ​യും​ ​ക​ഥ​ക​ൾ,​ ​ചി​ല​ത് ​രാ​ജാ​ക്ക​ന്മാ​രു​ടെ​യും​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​യും​ ​മ​റ്റു​ ​ചി​ല​ത് ​കാ​ടി​ന്റേ​യും​ ​വ​ന്യ​ജീ​വി​ക​ളു​ടേ​യും​ ​പ്ര​കൃ​തി​യു​ടേ​യും​ ​ക​ഥ​ക​ൾ.​ ​വ​യ​നാ​ട​ൻ​ ​പ​ട്ട​ണ​ങ്ങ​ൾ​ ​എ​ല്ലാം​ ​ആ​ധു​നി​ക​ത​യെ​ ​ത​ലോ​ടി​ ​നി​ൽ​ക്കു​ന്നു.​ ​വ​യ​നാ​ട് ​മ​റ​ക്കാ​നാ​വാ​ത്ത​ ​അ​നു​ഭ​വ​മാ​ണ് ​അ​ത് ​നേ​രി​ട്ട് ​ക​ണ്ട് ​അ​നു​ഭ​വി​ച്ച​റി​യ​ണം!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY