മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് ദുബായിൽനിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലിൽ ജോണിന്റെയും പരേതയായ മേരിയുടെയും മകൻ ദീപു ജോൺ (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45ഓടെ മാനന്തവാടിയിലായിരുന്നു അപകടം.
ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് വന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് തെറിച്ചുവീണ ദീപു എതിരേ വന്ന റിക്കവറി വാഹനത്തിനടിയിൽപ്പെടുകയും സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. മൃതശരീരം വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഡോ. എമിലി (ദുബായ്). ഒരു മകനുണ്ട്. സഹോദരി: ദിവ്യ ജോൺ.
Deepu John, 33, who had recently returned from Dubai following his mother's death, died in a road accident in Mananthavady on Saturday night. His bullet motorcycle lost control, hitting an auto-rickshaw. Thrown from the bike, he was struck by an oncoming recovery vehicle and died instantly. He is survived by his wife and a son.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |