
സുൽത്താൻ ബത്തേരി: വടക്കനാട് പള്ളിവയൽ പൂക്കക്കൊല്ലി വനത്തിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. പള്ളിവയൽ ഉന്നതിയിലെ തങ്കി (64) യുടെതാണോ എന്ന് സംശയിക്കുന്നു. കഴിഞ്ഞ ജൂലായ് 31നാണ് തങ്കിയെ കാണാതാവുന്നത്. മൃതദേഹത്തിന്റെ കയ്യിൽ കാണപ്പെട്ട വള തങ്കിയുടെതാണെന്ന ബന്ധുക്കളുടെ പ്രാഥമിക നിഗമനമാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. എന്നാൽ പൊലീസ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തുകയുണ്ടായില്ല. അസ്ഥികൂടം ഫോറൻസിക് പരിശോധന നടത്താനാണ് തീരുമാനം.
അതെ സമയം എവിടെ നിന്നെങ്കിലും സ്ത്രീകളെ കാണാതായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെ രാവിലെ വനത്തിൽ പോയ ഗോത്രവാസികളാണ് സ്ത്രീയുടെ മൃതദേഹം അഴുകി അസ്ഥിമാത്രമായ നിലയിൽ കണ്ടെത്തിയത്. അതെസമയം മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയാത്തവിധം അഴുകിയിരുന്നു. വിദഗ്ധ പരിശോധനയ്ക്ക് ശരീരാവശിഷ്ടം ലാബിലേയ്ക്ക് അയക്കാൻ തീരുമാനിച്ചു. ജൂലായ് മാസം30നാണ് തങ്കിയെ കാണാതാവുന്നത്. ഉന്നതിവാസികളും നാട്ടുകാരും പൊലീസും വനപാലകരും,ഫയർഫോഴ്സും ചേർന്ന് തിരിച്ചിൽ നടത്തുകയും കെടാവർ നായയെകൊണ്ടുവന്ന് പ്രദേശത്ത് പരിശോധന നടത്തുകയും ചെയ്തങ്കിലും കണ്ടെത്താനായില്ല..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |