മാവേലിക്കര: അറനൂറ്റിമംഗലം 66ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും നടത്തി. യൂണിയൻ പ്രസിഡന്റ് ഡോക്ടർ പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഉണ്ണികൃഷ്ണന്റെ അധ്യക്ഷനായി. ഉന്നതവിജയം
നേടിയ വിദ്യാർത്ഥികളെ യൂണിയൻ സെക്രട്ടറി വി.ആർ സാനിഷ്കുമാർ ആദരിച്ചു. കരയോഗം സെക്രട്ടറി കെ.മോഹൻകുമാർ, മാവേലിക്കര വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ്, വനിതാ സമാജം പ്രസിഡന്റ് രജനി ഗോപിനാഥ്, പ്രിയദർശിനി വനിതാസമാജം സെക്രട്ടറി വീണ രാജീവ് എന്നിവർ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |