
അമ്പലപ്പുഴ : ഗ്രിഗോരിയ 2കെ 25- ഇന്റർ കോളേജ് ഫെസ്റ്റിന് പുന്നപ്ര മാർ ഗ്രിഗോരിയോസ് കോളേജിൽ തുടക്കമായി. 13വ്യത്യസ്ത ഇനങ്ങളിൽ സംസ്ഥാനത്തെ 17 കോളേജുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരക്കുന്ന ഫെസ്റ്റ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.ജോച്ചൻ ജോസഫ് അദ്ധ്യക്ഷനായി. ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം, ഫാ. തോമസ് കാഞ്ഞിരവേലിൽ, ഫാ. ടിജോ പതാലിൽ, കോളേജ് ഗവേണിങ് ബോഡി അംഗം അഡ്വ. പ്രദീപ് കൂട്ടാല, യൂണിയൻ ചെയർമാൻ ആനന്ദ് വി ബാലൻ, ജൈനി സി ജെയിംസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |