
ചാരുമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ ഗ്രാമമാക്കി മാറ്റുന്നതിന്റെ മുന്നോടിയായി നടന്ന ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നദീറ നൗഷാദ് അധ്യക്ഷത വഹിച്ചു. ബാലസൗഹൃദ ഗ്രാമം എന്ന വിഷയത്തിൽ കില, റിസർച്ച് അസോസിയേറ്റ് കെ.യു.സുകന്യ ക്ലാസ് നയിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ പ്രധാന അദ്ധ്യാപകർ, ഡോക്ടർമാർ, അങ്കണവാടി ടീച്ചർമാർ,ആശാവർക്കർമാർ,കുടുംബശ്രീ മേറ്റുമാർ,വിവിധ സർക്കാർ ഓഫീസുകളിലെ പ്രതിനിധികൾ,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,സന്നദ്ധ സംഘടന പ്രവർത്തകർ,ബാലസഭാ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.അക്ഷിത സ്വാഗതവും, ഐ.സി.ഡി.എസ് സൂപ്പർവൈസർ എൽ.സിബി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |