ആലപ്പുഴ : തെറ്റ് തിരുത്തലിലും അവസാനിക്കാത്ത വിഭാഗീയതയും അംഗങ്ങളുടെ ബി.ജെ.പിപ്രവേശവും ഉൾപ്പെടെ സി.പി.എം ജില്ലാ സമ്മേളനത്തിൽ ചർച്ചകൾക്ക് വിഷയങ്ങൾ അനവധി. പ്രതിഭ എം.എൽ.എയുടെ മകനെതിരായ കേസും എക്സൈസ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റവും ഇക്കാര്യത്തിൽ മന്ത്രിമാരും നേതാക്കളും പിന്നീട് നടത്തിയ അഭിപ്രായപ്രകടനങ്ങളുംവരെ
ന സമ്മേളനത്തിൽ ചർച്ചയ്ക്ക് വിഷയങ്ങളായേക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും സംഘടനാ പ്രശ്നങ്ങളും നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളുമുൾപ്പെടെ സജീവ ചർച്ചയാകും. ജില്ലാ പഞ്ചായത്തംഗമായ ബിപിൻ.സി.ബാബു ബി.ജെ.പിയിലേക്ക് പോയതുൾപ്പെടെ പാർട്ടിയ്ക്കുള്ളിൽ ഉരുണ്ടുകൂടുന്ന പ്രശ്നങ്ങളും നേതാക്കൾക്കിടയിലെ വിഷയങ്ങളും ചർച്ചകളെ ചൂടുപിടിപ്പ്രച്ചേക്കും. നിലവിൽ സെക്രട്ടേറിയറ്റംഗങ്ങളിൽ പലരും ജില്ലയിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലക്കാരാണ്. ഇത് കാരണം സംഘടനാ ചുമതലയിൽ മതിയായ ശ്രദ്ധചെലുത്താൻ ഇവരിൽ പലർക്കും കഴിയാത്ത സാഹചര്യമുണ്ട്. ജില്ലാ സെക്രട്ടറിയുടെ പക്ഷത്തായിരുന്ന മുതിർന്ന അംഗങ്ങളിൽ ചിലർ സമ്മേളനമടുത്തതോടെ സജി ചെറിയാൻ പക്ഷത്തേക്ക് ചുവടുമാറിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |