
ചേർത്തല : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചേർത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനയും, ഹെൽത്ത് കാർഡ് വിതരണവും നടത്തി. ഏതെങ്കിലും രീതിയിലുള്ള അസുഖങ്ങളുള്ള തൊഴിലാളികളെ താത്കാലികമായി മാറ്റുകയും,അവർക്ക് വേണ്ടുന്ന ചികിത്സകൾ അസോസിയേഷൻ വഹിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.ജില്ലാ രക്ഷാധികാരി എം.എ കരീം അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ.ഡി.അനി,സെക്രട്ടറി വി.വൈ അൻസാരി,സംസ്ഥാന കമ്മിറ്റി അംഗം ജി.മോഹൻദാസ്,ബിന്നി അപ്സര,പച്ചില സെൽവരാജ്,വിഷ്ണു പ്രിയൻ,സ്വലെ ശ്രീകുമാർ,മരിയ റോയ്,വേ സൈഡ് ജെയിംസ്,ഓപ്പൺ ജയലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |