ആലപ്പുഴ : ജില്ലാപഞ്ചായത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത പ്രോജക്‌ടിന്റെ ഭാഗമായ വിജ്ഞാന കേരളം തൊഴിൽമേളയിലെ ആദ്യ മെഗാ ജോബ് എക്സ്പോ ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടക്കുമെന്ന് മുൻമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് അറിയിച്ചു.
എസ്.ഡി കോളേജ്, എസ്.ഡി.വി കോളേജ്, യൂണിവേഴ്‌സിറ്റി ഇൻഫർമേഷൻ സെന്റർ, ഗവ.യു.പി.സ്‌കൂൾ, കളർകോട് എന്നിവിടങ്ങളിലാണ് എക്സ് പോ. ആലപ്പുഴയിൽ എത്തിച്ചേരാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് എല്ലാ ജില്ലാകേന്ദ്രങ്ങളിൽ നിന്നും 14ന് ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 1.25 ലക്ഷം തൊഴിലുകൾ കേന്ദ്ര സർക്കാരിന്റെ ഇന്റേൺഷിപ്പ് അപ്രന്റിസ്‌ഷിപ്പ് സ്‌കീമുകളിലേതാണ്. ലിങ്ക്‌ഡിൻ, ഫൗണ്ടിറ്റ്, ഹമാര തുടങ്ങിയ ഏജൻസികളുടെ 5 ലക്ഷം രൂപ വാർഷിക വരുമാനമുള്ള തൊഴിലുകൾക്ക് 2-5 വർഷം തൊഴിൽപരിചയം ആവശ്യമുണ്ട്. ഇവയുടെ സെലക്‌ഷൻ ഓൺലൈൻ ഇന്റർവ്യൂ വഴിയാണ്. നഴ്സിംഗ് പാസായവർക്ക് ജർമനി, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്ക് 2000 അവസരങ്ങളും ഉണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ഷിബു, ഡാനി, ദേവദാസ് ,പ്രിൻസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തൊഴിലവസരങ്ങൾ : 437522
ഐ.ടി. മേഖലയിൽ : 49126
ഡിപ്ലോമ കഴിഞ്ഞവർക്ക് : 38571
ബിരുദം പാസായവർക്ക് : 246074
അപേക്ഷിക്കാൻ
ആദ്യം ഡി.ഡബ്ല്യു.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. knowledgemission.kerala.gov.in എന്നതാണ് ലിങ്ക്. അവിടെ തൊഴിലുകൾ സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാകും
നൈപുണി വികസന ക്യാമ്പയിൻ
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ആദ്യ പ്രവർത്തനശാഖയാണ് തൊഴിൽ ക്യാമ്പയിൻ
നൈപുണി വികസന ക്യാമ്പയിനാണ് രണ്ടാമത്തെ പ്രവർത്തന ശാഖ
2025 ഓഗസ്റ്റിൽ ആരംഭിക്കുന്ന ഇതിൽ 5 ലക്ഷം വിദ്യാർത്ഥികൾ പങ്കാളികളാകും
ഇതിന് മുന്നോടിയായി 25000 വിദ്യാർത്ഥികളുടെ പൈലറ്റ് പ്രോജക്ട‌് ഫെബ്രുവരി 3-ാം വാരം ഉദ്ഘാടനം ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |