
എരമല്ലൂർ : എഴുപുന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷവും സൗജന്യ നേത്ര പരിശോധന ക്യാമ്പുംനടത്തി. എരമല്ലൂർ ഗ്രാന്റ് ആന്റ് ഗ്യാലറി ഫർണീച്ചർ ഉടമ വി.ഉത്തമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.വിനയൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ്കരയോഗം പ്രസിഡന്റ് സുരേന്ദ്രനാഥൻ നായർ, സൗമ്യ വിനോദ്, സി.എ.പുരുഷോത്തമൻ വിലാസിനി ,റ്റി.കെ.ബാലകൃഷ്ണൻ,കെ.ജി.നടേശൻ.പി.ജി.ബാലകൃഷണൻ എന്നിവർ സംസാരിച്ചു. തിമിരരോഗ ബാധിതർക്ക് ശസ്ത്രക്രിയക്ക് ഗിരിധർ ആശുപത്രിയിൽ നിന്ന് സേവനം ലഭ്യമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |