
ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ലോറി ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ 59-ാമത് വാർഷികവും വർഗീസ് തുണ്ടിൽ അനുസ്മരണവും പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ നടന്നു. വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് ജി ബൈജു ഉദ്ഘാടനം ചെയ്തു. സെക്രെട്ടറി എൻ.സജീവൻ സ്വാഗതം പറഞ്ഞു.
വർഗീസ് തുണ്ടിൽ അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രെട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരികളെ ആദരിക്കലും തൊഴിലാളികളുട യാത്രയയപ്പും പി.ഡി.ശ്രീനിവാസൻ നിർവഹിച്ചു. ലാൽ വർഗീസ്,എൻ.കെ.നിസ്സാർ,എ.കെ.ബാദുഷ,ഷിഹാബുദ്ദീൻ, കെ.റഷീദ്,ബി.സജീർ,ഫൈസൽറഹ്മാൻ,എം .സി ജോൺസൻ,എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |