
ആലപ്പുഴ : കേരള വേലൻ മഹാസഭ 20ാം നമ്പർ പാണാവള്ളി. ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ നടന്നു. രക്ഷാധികാരി ഡോ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.കെ.ഗോപിദാസ് മുഖ്യ പ്രഭാഷണവും സംസ്ഥാന വൈസ് പ്രസിഡന്റ് സുധീർ കണയന്നൂർ സംഘടന വിശദീകരണവും നടത്തി. ചേർത്തല താലൂക്ക് പ്രസിഡന്റ് ദീപു ജി.പള്ളിപ്പുറം, സെക്രട്ടറി ശ്രീദേവി ഹരി, താലൂക്ക് കമ്മറ്റി അംഗം അനൂപ്, ഡോ. പൊന്നമ്മ ശശിധരൻ, ജയാനന്ദ ബാബു, രാജപ്പൻ എന്നിവർസംസാരിച്ചു.
രഞ്ജിത് പ്രസിഡന്റും അനൂപ് സെക്രട്ടറിയുമായി 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |