
ആലപ്പുഴ : കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നൽകുന്ന സംസ്ഥാന ലേഖന പുരസ്കാരത്തിന്
എഴുത്തുകാരനും എസ്.സി.ഇ.ആർ.ടിയിലെ റിസർച്ച് ഓഫീസറുമായ ഡോ.അജീഷ് പി.ടി അർഹനായി. 'സൗഖ്യപൂർണവും ആരോഗ്യകരവുമായ പ്രായമേറൽ, : സജീവമാകേണ്ട വയോജന പരിപാലന
സമീപനം' എന്ന ലേഖനത്തിനാണ് പുരസ്കാരം. സംസ്ഥാന സമ്മേളനം നടക്കുന്ന വൈക്കം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഇന്ന് പുരസ്കാരം വിതരണം ചെയ്യുമെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജനറൽ സെക്രട്ടറി പി.കുമാരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |