ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയയും, സിജി ആലപ്പുഴ ചാപ്ടറും സംയുക്തമായി സംഘടിപ്പിച്ച പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷനും, അപേക്ഷ സമർപ്പിക്കലും ലജ്നത്തുൽ മുഹമ്മദിയ്യ ലൈബ്രറി ഹാളിൽ നടന്നു. ലജ്നത്തുൽ മുഹമ്മദിയ പ്രസിഡന്റ് എ.എം.നസീർ രജിസ്ട്രേഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ ഷംസുദ്ദീൻ, സിജി ക്ലസ്റ്റർ ചെയർമാൻ സി.എ.മുഹമ്മദ് ഷഫീക്ക്, സിജി ജില്ലാ പ്രസിഡന്റ് അബ്ദുൾ റഷീദ്.ഇ, എം.ഹലീൽ,എ.എം.കാസിം, അഖ്നസ്, നൗഫൽ ഷംസുദ്ദീൻ, സുധീർ, സുഹൈൽ സേട്ട് എന്നിവർ പങ്കെടുത്തു.
നൂറിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |