
അമ്പലപ്പുഴ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ സി. ഐ. ടി. യു ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. വണ്ടാനത്ത് നിന്നാരംഭിച്ച പ്രകടനം ആശുപത്രി ജംഗ്ഷനിൽ എത്തിച്ചേർന്നപ്പോൾ ആരംഭിച്ച പ്രതിഷേധയോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് വി. കെ. ബൈജു അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി. ഷാംജി, സി.പി. എം നീർക്കുന്നം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ദിലീഷ് എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ. ജയകുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |