
ചാരുംമൂട്: വിദ്യാർത്ഥികൾക്ക് ആകാശക്കാഴ്ച ഒരുക്കി ഗവ. എൽ.പി.എസ് പാലമേലിൽ പ്ലാനറ്റോറിയം പ്രദർശനം നടത്തി. ഗ്രഹങ്ങളെ പറ്റിയും ഉപഗ്രഹങ്ങളെ പറ്റിയുമുള്ള വിവരങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ വേണ്ടിയുള്ളതാണ് പ്രദർശനം . ഓസ്ട്രേലിയ ആസ്ഥാനമാക്കിയുള്ള ആസ്ട്രൽ ഡോമ്സ് പ്ലാനറ്ററിയം ഷോ എക്സ്ക്ലയിം ഐ. ടി സൊല്യൂഷൻസ് ആണ് സംഘടിപ്പിച്ചത് . 4ഡി സാങ്കേതിക മികവിൽ മികച്ച ദൃശ്യാനുഭവം ആയിരുന്നുവെന്ന് ഉദ്ഘാടനം നിർവഹിച്ച പി.ടി.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ കെ. കെ പറഞ്ഞു. ഹെഡ്‌മിസ്ട്രസ് ആൻസി ജോയ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ലതിക.എൻ, സാനി ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |