
മുഹമ്മ: അമേരിക്കയിലെ ഇല്ലിനോയി പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റിയായി മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി മുഹമ്മ സ്വദേശി. ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്ക മുൻ നാഷണൽ പ്രസിഡന്റ് ശിവപ്പണിക്കർ (ശിവൻ മുഹമ്മ) ആണ് മത്സര രംഗത്തുള്ളത്. ഏപ്രിൽ 1നാണ് തിരഞ്ഞെടുപ്പ്. ഈ 20ന് ഇ മെയിൽ വഴിയുള്ള വോട്ടിംഗ് ആരംഭിക്കും. നാൽപ്പത്തി അയ്യായിരത്തോളം പേർ താമസിക്കുന്ന പ്ലെയിൻ ഫീൽഡ്, ചിക്കാഗോയിൽ നിന്ന് ഏതാണ്ട് 35 മൈൽ അകലെയുള്ള സമ്പന്നമായ വില്ലേജ് ആണ്. 28,000 വോട്ടർമാരിൽ 1500ൽ പരം പേർ ഇന്ത്യക്കാരാണ്. ആറ് ട്രസ്റ്റികളും വില്ലേജ് പ്രസിഡന്റും (മേയർ) അടങ്ങിയ ബോർഡിനാണ് വില്ലേജിന്റെ ഭരണച്ചുമതല. വില്ലേജ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ നാലു പേരാണുള്ളത്. മൂന്നുട്രസ്റ്റിമാർ വേണ്ട സ്ഥാനത്ത് നാലുപേർ മത്സരം രംഗത്തുണ്ട്.
ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി 1995 ൽ യു.എസിലെത്തിയ ശിവൻ മുഹമ്മ വിവര സാങ്കേതികവിദ്യയിൽ നിരവധി സർട്ടിഫിക്കേഷനുകൾ നേടിയിട്ടുണ്ട്. സോഫ്റ്റ്‌വെയർ എൻജിനിയറായി ജോലി ചെയ്യുമ്പോഴും പല ബിസിനസുകളും വിജയകരമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ മുഴുവൻ സമയ സ്റ്റോക്ക് വ്യാപാരിയാണ്. മുഹമ്മ പത്താം വാർഡ് മണക്കാട്ടം പള്ളി പരേതരായ രാമപ്പണിക്കരുടെയും ചെല്ലമ്മ രാമപ്പണിക്കരുടെയും മകനാണ് അറുപത്തിരണ്ടുകാരനായ ശിവൻ മുഹമ്മ. ഭാര്യ: ഡോ.ആനന്ദവല്ലി. മക്കൾ: നയന, വിഷ്ണു.
അമേരിക്കൻ മൂല്യങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം.
വർഷങ്ങളായി പരിചയമുള്ള വോട്ടർമാരാണ്. കൂടാതെ ഇന്ത്യൻ വോട്ടുകളും പ്രതീക്ഷിക്കുന്നു
- ശിവൻ മുഹമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |