SignIn
Kerala Kaumudi Online
Saturday, 24 October 2026 12.42 AM IST

സർക്കാർ മനസുവച്ചാൽ 'മഴവില്ല് ' വിരിയും

ആലപ്പുഴ: ശാസ്ത്രപഠനം ലളിതമാക്കാനുള്ള 'മഴവില്ല്' പദ്ധതി പുതിയ അദ്ധ്യയന വർഷത്തിൽ മൂന്നാം ക്ലാസുകളിൽ നടപ്പാക്കുന്നതിനുള്ള പ്രൊപ്പോസൽ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) സർക്കാരിൽ സമർപ്പിച്ചു. അംഗീകരിച്ചാൽ ആലപ്പുഴ ഉൾപ്പടെ എല്ലാ ജില്ലയിലെയും ഒരു ബി.ആർ.സിക്ക് കീഴിലുള്ള സ്കൂളുകളിൽ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കാനാണ് തീരുമാനം.

ഒരു ബി.ആർ.സിയിൽ 70 മുതൽ 84 സ്കൂളുകൾ വരെ ഉൾപ്പെടുന്നുണ്ട്. പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും വിശകലനത്തിലൂടെയും കുട്ടികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരിശീലനം നേടിയ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ സമയത്തിന് മുമ്പോ ശേഷമോ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. 2021 മുതൽ കെ ഡിസ്‌കിന്റെ വിവിധ പരിശീലനങ്ങൾ വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചത്.

പരീക്ഷണം വിജയകരം

# കെ ഡിസ്ക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി അഞ്ച് മഴവിൽ കൂടാരങ്ങൾ സ്ഥാപിച്ചു

# ഇവയുടെ ഒന്നരകിലോമീറ്റർ പരിധിയിൽ വരുന്ന മൂന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ കൂടാരങ്ങളിലെത്തിച്ച് ശാസ്ത്രവിഷയങ്ങൾ രസകരമായി വിവരിച്ചു

# തുടർന്ന് വിവിധ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ ആറാം ക്ലാസുകാർക്കും പരിശീലനം നൽകി

# സ്കൂൾ അന്തരീക്ഷത്തിലും മഴവിൽ പദ്ധതി നടപ്പാക്കാനാകുമെന്ന് ഇതോടെ വ്യക്തമായി. തുടർന്നാണ് കെ ഡിസ്ക് സർക്കാരിനെ സമീപിച്ചത്

ഓരോ കുട്ടിയുടെയും കഴിവിനനുസരിച്ച് ജൂനിയർ, സീനിയർ, എൽഡർ വിഭാഗങ്ങളായി തിരിച്ച് രസകരമായ തരത്തിലാവും ശാസ്ത്ര വിഷയങ്ങളിൽ പരിശീലനം നൽകുക

- കെ ഡിസ്ക് സംസ്ഥാന കോർഡിനേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL