
ചാരുംമൂട് : കേന്ദ്ര അവഗണനക്കെതിരെ സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ബി.ബിനു ക്യാപ്റ്റനായുള്ള കാൽനടജാഥയുടെ മൂന്നാം ദിവസത്തെ പര്യടനം താമരക്കുളം പച്ചക്കാട് ജംഗ്ഷനിൽ സമാപിച്ചു. . ജാഥയ്ക്ക് പാലയ്ക്കൽ ജംഗ്ഷൻ, വേടരപ്ലാവ്, ചത്തിയറ, താമരക്കുളം ഇംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ജി.രാജമ്മ ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺ കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ഏരിയാ കമ്മിറ്റിയംഗം ആർ.ബിനു അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ ബി.ബിനു,ഒ.മനോജ്, ബി.പ്രസന്നൻ,വി.ഗീത തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |