
ചാരുംമൂട് :മികവുത്സവത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റോബോ ഫെസ്റ്റ് സംഘടിപ്പിച്ചു. റോബാട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ് റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ചത്. ഓട്ടോമാറ്റിക് വിഷിംഗ്ഹാൻഡ് , സ്മാർട്ട് ഡെസ്റ്റ് ബിൻ, അൾട്രാ സോണിക് റഡാർ തുടങ്ങിയവ കൂടാതെ കുട്ടികൾ നിർമ്മിച്ച ഗെയിമുകളും പ്രദർശനത്തിലുണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ കെ.എൻ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ.കെ ബബിത അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |