
ആലപ്പുഴ: കോഴിക്കോട് അലീന ബെന്നി എന്ന അദ്ധ്യാപികയെ മരണത്തിലേയ്ക്ക് തള്ളിവിട്ടതിനെതിരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിലും കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും നടത്തി. ചേർത്തല ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി ജോൺ ബോസ്‌കോ ഉദ്ഘാടനം ചെയ്തു 25 ന് എല്ലാ വിദ്യാഭ്യാസഓഫീസുകൾക്ക് മുന്നിലേക്കും മാർച്ച് നാലിന് നിയമസഭയ്ക്ക് മുന്നിലേക്കും മാർച്ച് നടത്തുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു. ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജുവും, കായംകുളത്ത് സംസ്ഥാന സെക്രട്ടറി ആർ.തനുജയും ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |