
ആലപ്പുഴ: അപ്പർകുട്ടനാട് വികസന സമിതിയുടെ 2024ലെ പ്രതിഭാ പുരസ്ക്കാരത്തിന് മാദ്ധ്യമപ്രവർത്തകൻ രാജുമാത്യു, മുഹമ്മ കെ.ഇ കാർമ്മൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.സാംജി വടക്കേടം എന്നിവർ അർഹരായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 25ന് ചങ്ങനാശ്ശേരി ബിഷ്പ്പ് ഹൗസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ പുരസ്ക്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികളായ സമിതി പ്രസിഡന്റ് അജി.കെ.ജോസ്, ജനറൽ സെക്രട്ടറി കുഞ്ഞ് കളപ്പുര, സെക്രട്ടറി വിനോദ് ചാമക്കാല എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |