SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

കെ.എസ്.യു മാർച്ചിൽ സംഘർഷം

ആലപ്പുഴ: പത്ത് വർഷത്തെ അദ്ധ്യാപക നിയമന രേഖകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ നിന്ന് കാണാതായതിൽ പ്രതിഷേധിച്ച് ഡി.ഡി.ഇ ഓഫിസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി.തോമസ്, ജില്ല വൈസ് പ്രസിഡന്റുമാരായ ആര്യകൃഷ്ണ, ശേഷ ഗോപൻ, നായിഫ് നാസർ, ജില്ല സെക്രട്ടറി ബിനു ബാബുക്കുട്ടൻ, സംസ്ഥാന കൺവീനർ അബ്ബാദ് ലത്തീഫ്, ജില്ല ജനറൽ സെക്രട്ടറി ഗോകുൽനാഥ് എന്നിവരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു പ്രതിഷേധം. ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നിയമനവിവരങ്ങൾ നൽകണമെന്ന് വിവരവകാശകമീഷൻ ഉത്തരവിട്ടിട്ടും രേഖ കാണാനില്ലെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് മറുപടി നൽകിയത്. ഇതിനെതിരെയായിരുന്നു കെ.എസ്.യു പ്രതിഷേധം. വാഴനട്ട് പ്രതിഷേധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വാഴ എടുത്തെറിഞ്ഞതോടെ നേതാക്കളും പൊലീസും തമ്മിൽ വാക്കേറ്റം രൂക്ഷമായി. പിന്നാലെ പൊലീസ് ബലംപ്രയോഗിച്ചാണ് പ്രവർത്തകരെ വാഹനത്തിലേക്ക് കയറ്റിയത്. ഇതിനിടെ മുദ്രാവാക്യം വിളിച്ചുനിന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെ പൊലീസുകാർ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റിയത് പ്രവർത്തകരെ ചൊടിപ്പിച്ചു. പൊലീസ് ജീപ്പിന് മുന്നിൽ തടസംനിന്ന വനിതാ പ്രവർത്തകരെ, സ്റ്റേഷനുകളിൽ നിന്ന് വനിതാ പൊലീസ് എത്തിയ ശേഷമാണ് നീക്കാനായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL