
ആലപ്പുഴ: പോക്സോ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. രാമങ്കരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വെളിയനാട് പഞ്ചായത്ത് അഞ്ചാം വാർഡ് കുന്നംങ്കരി മുറിയിൽ കല്ലുപറമ്പിൽ വീട്ടിൽ റെജിയെയാണ് (കൊച്ചു കൊച്ച്-40) ആലപ്പുഴ ജില്ല അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി റോയ് വർഗീസ് ശിക്ഷിച്ചത്. ആലപ്പുഴ വനിത സെൽ എസ്.ഐ ജെ.ശ്രീദേവി ആണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്. പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ.ഉമേഷ് കുമാറാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ , അഡ്വ. ദീപ്തി, അഡ്വ. കേശവൻ എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |