SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

എരമല്ലൂർ ഷണ്മുഖദാസ് മലയാള സർവകലാശാല കൗൺസിലിൽ

s

അരൂർ: കവിയും പുള്ളുവൻ പാട്ട് കലാകാരനുമായ എരമല്ലൂർ ഷണ്മുഖദാസി​നെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗമായി നാമനിർദ്ദേശം ചെയ്തു. മലയാള സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ പുനഃസംഘടിപ്പിക്കപ്പെട്ടതിന്റെ ഭാഗമായാണ് സർപ്പം പാട്ട് -പുള്ളുവൻ പാട്ട് വിഭാഗത്തിലേക്ക് ഷണ്മുഖദാസിനെ ഉൾപ്പെടുത്തിയത്.

പ്രശസ്ത പുള്ളുവൻപാട്ട് കലാകാരൻ അന്തരിച്ച എരമല്ലൂർ രഘുവരന്റെ മകനായ ഷണ്മുഖദാസ് പത്താം വയസുമുതൽ പുള്ളുവൻ പാട്ട് രംഗത്ത് സജീവമാണ്. പുള്ളുവൻ പാട്ട് കലാകാരന്മാരുടെ സംസ്ഥാന സംഘടനയുടെ പ്രധാന ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള ഷണ്മുഖദാസ് ഏതാനും കാവ്യസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL