
ആലപ്പുഴ : പെട്രോൾ,ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ ആലപ്പുഴ പാസ്പോർട്ട് ഓഫീസിലേക്ക് സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ സമീപനങ്ങൾക്കെതിരായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. സംസ്ഥാനത്തിന്റെ വിഹിതം വർദ്ധിപ്പിക്കാതെ വിലവർധനവിനെ പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കളായ അജയ സുധീന്ദ്രൻ വി.ബി.അശോകൻ, പി.പി പവനൻ,വി.ജി.വിഷ്ണു, ബി.അജേഷ്, കെ.ജെ.പ്രവീൺ, ഡി.സുധീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |