SignIn
Kerala Kaumudi Online
Saturday, 06 June 2026 2.57 AM IST

മാന്നാറിൽ ഇസ്ലാമിക് സീ.ക്യു പ്രീസ്കൂൾ

preeschool-udgatanam

മാന്നാർ: മൂന്നു വയസ്സ് മുതൽ വിദ്യാർത്ഥികൾക്ക് മൂല്യാധിഷ്ഠിത പഠനം നൽകുന്ന ഇസ്ലാമിക് സീ.ക്യു പ്രീസ്കൂൾ മാന്നാറിൽ പ്രവർത്തനമാരംഭിച്ചു. പ്രീസ്കൂളിന്റെ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ ആദ്യാക്ഷരം കുറിക്കൽ ചടങ്ങും സയ്യിദ് ഹുസൈൻ അബ്ദുൽഖാദർ അഹ്സനി (ചാലിശ്ശേരി തങ്ങൾ) നിർവഹിച്ചു. മാന്നാർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എ ഷാജഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഫ്സൽ കായംകുളം അദ്ധ്യക്ഷത വഹിച്ചു. സീ.ക്യു ട്രയിനർ യൂസഫലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. മാന്നാർ പുത്തൻപള്ളി ഇമാം കെ.സഹലബത്ത് ദാരിമി, പാവുക്കര ജുമാ മസ്ജിദ് ഇമാം നൗഫൽ ഫാളിലി, മാന്നാർ മുസ്ലിം ജമാഅത്ത് സെക്രട്ടറി നൗഷാദ് ഇസ്മായിൽ, ഹാജി ഇക്ബാൽ കുഞ്ഞ് തുണ്ടിയിൽ, റ്റി.കെ ഷാജഹാൻ, മുഹമ്മദ് സഈദ് അൻവരി, ജുനൈദ് സേട്ട് എന്നിവർ പ്രസംഗിച്ചു. കോർഡിനേറ്റർമാരായ അബ്ദുൽ ബാസിത്ത് സ്വാഗതവും അൻസർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL