
അമ്പലപ്പുഴ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ അന്യായമായ വില വർദ്ധനവിനെതിരെ സി.പി. എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം കെ .മോഹൻ കുമാർ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ .ഓമനക്കുട്ടൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ജെ. ജയകുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി വി. എസ് .മായാദേവി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.ഷാംജി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |