ആലപ്പുഴ: കുസാറ്റും സമഗ്ര ശിക്ഷാ കേരളയും (എസ്.എസ്.കെ) ചേർന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന സ്ട്രീം പ്രോജക്ടുകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ പ്രായോഗിക വൈദഗ്ദ്ധ്യവും അദ്ധ്യാപന പരിചയവുമുള്ളവരെയാണ്
പരിഗണിക്കുന്നത്. സ്ട്രീം ഇന്നവേഷൻ ലാബുകളുടെ നടത്തിപ്പും പരിശീലനവുമാണ് പ്രധാന ചുമതല. നിയമനം 2026-27 വർഷത്തേക്കായിരിക്കും. അപേക്ഷകർ stream.net.in/hr/ എന്ന ലിങ്ക് വഴി 20ന് മുമ്പായി അപേക്ഷിക്കണം. ഫോൺ: 89219 91106
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |