
ഹരിപ്പാട്: ആറാട്ടുപുഴ കൃഷിഭവന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. നല്ലാണിക്കൽ എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്യർപേഴ്‌സൺ പ്രശാന്ത, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്യാംകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുക്കു ഉന്മേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. താജുദ്ദീൻ, ഷൈമ സജൻ, ലക്ഷി ,ജയ മനു, യു. അനീഷ്, അനീഷ്, കൃഷി ഓഫീസർ നാജിത, ഹെഡ്ക്ലാർക്ക് ബി. പ്രേംകുമാർ, ഹെഡ്മിസ്‌ട്രെസ് ലക്ഷ്മി, കാർഷികവികസന സമിതി അംഗങ്ങളായ രാമചന്ദ്രൻ, സുനിൽ, സലിം, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |