
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ ക്യാഷ് കൗണ്ടറുകളിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. ഒ.പി, രക്തപരിശോധന, എക്സ് റേ, സി.റ്റി , എം.ആർ.ഐ, അൾട്രാസൗണ്ട് എന്നീ സ്കാനിംഗ് , മറ്റ് ഇതര ചികിത്സ സൗകര്യങ്ങൾ എന്നിവയ്ക്ക് പണം നേരിട്ട് നൽകുന്നത് ഒഴിവാക്കി ഗൂഗിൾ പേ , ഫോൺ പേ തുടങ്ങിയ യു.പി.ഐ ആപ്ലിക്കേഷൻ വേണമെന്നാണ് ആവശ്യം. അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് എ. അനസ്, സെക്രട്ടറി എസ് .ശ്യാംകുമാർ, വൈസ് പ്രസിഡന്റ് മുഹ്സിന,ജോയിന്റ് സെക്രട്ടറി വി. എം. ദേവാനന്ദ് എന്നിവരാണ് നിവേദനം നൽകിയത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |