ആലപ്പുഴ: യുവ ആപ്ദ മിത്ര പദ്ധതിയുടെ ഭാഗമായി മൈ ഭാരത് വോളണ്ടിയർമാർക്കായി സംഘടിപ്പിച്ച പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടം സമാപിച്ചു. സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ ഷാജി വി. നായർ മുഖ്യാതിഥിയായി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം സമൂഹത്തിന്റെ സുരക്ഷയും പ്രതിരോധശേഷിയും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നെഹ്‌റു യുവകേന്ദ്രയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കാർത്തികപ്പള്ളി താലൂക്ക് തഹസിൽദാർ ശ്രീകുമാർ, മുനിസിപ്പൽ സെക്രട്ടറി ജി.ബിനു, ഹസാർഡ് അനലിസ്റ്റ് സി.ചിന്തു, ഡി.എം. പ്ലാൻ കോ-ഓർഡിനേറ്റർ എസ് .രാഹുൽ കുമാർ, മൈ ഭാരത് ജില്ലാ കോ-ഓർഡിനേറ്റർ ഗോപിക, ആപ്ദ മിത്ര മാസ്റ്റർ ട്രെയിനർ സംഗീത എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |