കുട്ടനാട്: കേരളത്തിലെ പുരാതനവും പ്രശസ്തവുമായ മൂലം ജലോത്സവ ദിവസം കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ മുഖ്യമന്ത്രിക്കും കുട്ടനാട് എം.എൽ.എ റെജിചെറിയാനും കത്ത് നല്കി.
എല്ലാവർഷവും ഈ ആവശ്യം കുട്ടനാട്ടിലെ വിവിധ സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഒരു പരിഗണയും ഉണ്ടായിട്ടില്ല. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് മൂലം ജലോത്സവം. കുട്ടനാടിന്റെ ഈ തനത് ഉത്സവം സ്ക്കൂൾ കോളേജ് വിദ്യാർത്ഥികളടക്കം എല്ലാവർക്കും നേരിൽ കാണാൻ സർക്കാർ ഓഫീസുകളുൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധിനൽകണമെന്നതാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |