SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

ഓപ്പറേഷൻ പി ഹണ്ട്; 15 പേർക്കെതിരെ കേസ്

ആലപ്പുഴ: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പൊലീസ്​ നടത്തിയ ഓപറേഷൻ പി. ഹണ്ട്​ പരിശോധയിൽ ജില്ലയിൽ 15പേർക്കെതിരെ കേസെടുത്തു. ജില്ലയിലെ വിവിധ സ്​റ്റേഷനുകളിലായി 19 ഇടത്ത്​ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, പെൻഡ്രൈവ്, മെമ്മറികാർഡ് എന്നിവ ഉൾപ്പെടെ 17ലധികം ഡിവൈസുകൾ പിടിച്ചെടുത്തു. ഇന്റർപോളിന്റെയും സൈബർ സെല്ലിന്റെയും സഹകരണത്തോടെ ടെലഗ്രാം, വാട്​സ്​ ആപ്​, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വീഡിയോദൃശ്യങ്ങൾ കൈമാറ്റം ചെയ്തവർക്കെതിരെയാണ്​ നിയമനടപടി സ്വീകരിച്ചത്​.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL