
ആലപ്പുഴ: സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും മുൻ സർക്കാർ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് പുതിയ സർക്കാരിനെ പെൻഷൻകാർ കാണുന്നതെന്ന് മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എസ്.ചന്ദ്രബോസ് പറഞ്ഞു. കെ.എസ്.എസ്.പി.എ മണ്ണഞ്ചേരി മണ്ഡലം സ്‌പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷമ്മി ഗഫൂർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജി.സാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം കോഓർഡിനേറ്റർ ഡോ.സേതു രവി, പഞ്ചായത്തംഗങ്ങളായ റംല ബീവാ സാബു എന്നിവരെ ആദരിച്ചു. യോഗത്തിൽ എ.എ.ജലീൽ, സോമരാജൻ,മോറീസ്, സോളമൻ പഴമ്പാശ്ശേരി, പി.വി.വിശ്വംഭരൻ, ഇ.എസ്.കാർത്തികേയൻ പുഷ്‌ക്കരൻ, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |