മാവേലിക്കര: ഐ.പി.സി ബഥേൽ കരിപ്പുഴ സഭയുടെ പുത്രിക സംഘടനയായ പി.വൈ.പി.എയും ഐസനർ സേഫ്റ്റി സൊല്യൂഷൻസും സംയുക്തമായി നടപ്പാക്കുന്ന സുരക്ഷാ പദ്ധതിയുടെ ഭാഗമായി ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ രണ്ട് അങ്കണവാടികൾക്ക് ഫയർ സേഫ്റ്റി ഉപകരണങ്ങൾ വിതരണം ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.പുഷ്പരാജൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.അച്ചൻകുഞ്ഞ് എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ഇട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി സുമി ബ്ലസൻ, കമ്മിറ്റിയംഗങ്ങളായ സാം വി.മാത്യു, ഡോ.സിബി മാത്യൂസ്, റോണി ആർ.വർഗീസ്, ഷാരോൺ ശാമുവൽ, ഹെഡ്മിസ്ട്രസ് ആശാ പി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |