
തുറവൂർ: അരൂർ–തുറവൂർ ദേശീയപാത ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട സർവീസ് റോഡിൽ വീണ്ടും അപകടം. കുത്തിയതോട് പഞ്ചായത്ത് പാട്ടുകുളങ്ങര ചെട്ടിശ്ശേരി പുതുവീട്ടിൽ ആഷിഖ് മുഹമ്മദ് (22) ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഉയരപ്പാതയുടെ പെയിന്റിംഗ് ജോലിക്കായി ഉപയോഗിച്ചിരുന്ന ക്രെയിൻ പുറകോട്ട് എടുത്തപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന് സമീപത്തെ ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ആഷിഖിന്റെ ഇടത് കാൽ ഒടിയുകയും മുട്ടുചിരട്ടയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ആദ്യം എരമല്ലൂർ മോഹം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തി. അരൂർ–തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡിൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ അശാസ്ത്രീയമായ നിർമാണരീതിയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |