SignIn
Kerala Kaumudi Online
Sunday, 14 June 2026 3.15 AM IST

അവധിക്കാലത്ത് ടൂറിസം സർവീസിൽ ജലഗതാഗത വകുപ്പിന് 71ലക്ഷം

boat

ആലപ്പുഴ: അവധിക്കാലത്ത് ടൂറിസം സർവീസുകളിൽ കോളടിച്ച് ജലഗതാഗത വകുപ്പ്. സംസ്ഥാനത്താകെ നാല് ടൂറിസം സർവീസുകളിൽ നിന്ന് 71ലക്ഷം രൂപയാണ് വകുപ്പിന് ലഭിച്ചത്. കുറഞ്ഞ നിരക്കിൽ കായൽ സൗന്ദര്യം ആസ്വദിക്കാമെന്നതാണ് ജലഗതാഗത വകുപ്പിന്റെ ടൂറിസം പദ്ധതികളുടെ പ്രത്യേകത. അവധിക്കാലത്ത് എല്ലാ ദിവസങ്ങളിലും സീറ്റ് ബുക്കിംഗ് പൂർണമായിരുന്നു. വേഗ-2, ഇന്ദ്ര, സീ കുട്ടനാട്, സീ അഷ്ടമുടി എന്നീ നാല് ബോട്ടുകളാണ് സർവീസ് നടത്തുന്നത്.

രണ്ടുനിലകളുള്ള സീ കുട്ടനാടിന്റെയും സീ അഷ്ടമുടിയുടെയും മുകൾഭാഗത്ത് 30 പേ‌ർക്കും താഴെ 60 പേർക്കും ഇരിക്കാം. മുമ്പ് കൊച്ചിയിൽ സർവീസ് നടത്തിയിരുന്ന രാജ്യത്തെ ആദ്യ സോളാർ ടൂറിസ്റ്റ് ബോട്ടായ ഇന്ദ്ര ഇപ്പോൾ കുട്ടനാട് സഫാരി പദ്ധതിക്കായി ആലപ്പുഴയിലാണ് സ‌ർവീസ് നടത്തുന്നത്. മുകളിൽ ഓപ്പൺ സ്‌പേസും താഴെ എ.സിയിൽ 100 പേർക്കുമിരിക്കാവുന്ന സൗകര്യമാണ് ഇതിലുള്ളത്..

ഏപ്രിൽ മുതൽ മേയ് 22 വരെയുള്ള വരുമാനം (4 ബോട്ടുകളിൽ നിന്ന് )

ആകെ : 7192800 രൂപ

ആകെ യാത്രക്കാർ- 16946

1. വേഗ 2

വരുമാനം: 2570900രൂപ

യാത്രക്കാർ: 6037

സഞ്ചാരം: ആലപ്പുഴ ബോട്ട് ജെട്ടി - പുന്നമട - വേമ്പനാട് കായൽ - പാതിരാമണൽ - കുമരകം - കുട്ടനാട്- ആർ ബ്ലോക്ക് - ചിത്തിര - റാണി - മാർത്താണ്ഡം - സി ബ്ലോക്ക്

2. ഇന്ദ്ര (കുട്ടനാട് സഫാരി-സോളാർ)

വരുമാനം: 2022850 രൂപ

യാത്രക്കാർ-2117

സഞ്ചാരം: ആലപ്പുഴ ബോട്ട് ജട്ടി-- പാതിരാമണൽ ദ്വീപ്

3. സീ കുട്ടനാട് (രണ്ടു നില)

വരുമാനം: 1713950രൂപ

യാത്രക്കാർ: 4234

4. സീ അഷ്ടമുടി (രണ്ടു നില)

വരുമാനം: 885100 രൂപ

യാത്രക്കാർ: 4558

സഞ്ചാരം:

കൊല്ലം ബോട്ട്ജെട്ടി-അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര ബോട്ട്ജെട്ടി- കല്ലടയാറ്-കണ്ണങ്കാട്ടുകടവ് (മൺറോത്തുരുത്ത്)- പെരുങ്ങാലം ധ്യാനതീരം- ഡച്ചുപള്ളി- പെരുമൺ പാലം- കാക്ക തുരുത്തുവഴി പ്രാക്കുളം സാമ്പ്രാണിക്കോടി.

നിരക്ക് (രൂപയിൽ)

സീകുട്ടനാടിനും സീ അഷ്ടമുടിക്കും മുകളിലത്തെ നിലയിൽ 500 രൂപ. താഴത്തെ നിലയിൽ 400.

വേഗ- എ.സി.-600, നോൺ എ.സി- 400

ഇന്ദ്ര- 1000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL