ആലപ്പുഴ: ലഹരി ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ പൊലീസ്, എക്‌സൈസ്, പോർട്ട് വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന തുടരും. ജില്ലാകളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ നാർക്കോ കോഡിനേഷൻ സെന്റർ (എൻകോഡ്) യോഗത്തിലാണ് തീരുമാനം. ലഹരി ഉപയോഗം, വിപണനം, കൈമാറ്റം, ലഹരിവിരുദ്ധ ബോധവത്കരണപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിതവേദിയാണ് എൻകോഡ്.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വരുന്ന ട്രെയിനുകൾ, ഇന്റർസ്റ്റേറ്റ് ബസുകൾ, ഹൗസ്‌ബോട്ടുകൾ, ബീച്ചുകൾ, ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തും.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി 26 ന് എല്ലാ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ വിപുലമായ ബോധവത്കരണപ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. ആലപ്പുഴ പൊലീസ് സബ്ഡിവിഷന്റെ നേതൃത്വത്തിൽ പാതിരപ്പള്ളി മുതൽ ജി.എച്ച്.എസ് കലവൂർ സംഘടിപ്പിക്കുന്ന സൈക്കിൾ റാലിയിൽ എ.ഡി തോമസ് എം.എൽ.എ പങ്കെടുക്കും.
കേസുകൾ ജില്ലയിൽ
2026 ജൂൺ
എൻ.ഡി.പി.എസ് കേസുകൾ ...........285
അറസ്റ്റ് ...............................313
കഞ്ചാവ്....................................9.21 കി.ഗ്രാം
എം.ഡി.എം.എ...................3.18 ഗ്രാം
ഹെറോയിൻ..........................62.475 ഗ്രാം
ഹാഷിഷ് ഓയിൽ..................42.41 ഗ്രാം
മെത്താംഫെറ്റമിൻ.................264ഗ്രാം
ടാബ്ലറ്റുകൾ....................56 എണ്ണം
കഞ്ചാവ് ചെടി.................23
പുകയില ഉൽപ്പന്നങ്ങൾ..........139.480 കിലോ
നിരോധിത പുകയില ഉൽപ്പന്നങ്ങൾ.......... 2,423 പാക്കറ്റ്
565 കോട്പ കേസുകളിൽ പിഴ............. 1,13,000 രൂപ
ചാരായം.............10 ലിറ്റർ ,
ഇന്ത്യൻ നിർമ്മിത വിദേശമദ്യം............186.65 ലിറ്റർ
ലഹരി ഉപയോഗം തടയാൻ
പൊലീസ്: 9497979794, 9497927797, 9995966666(വാട്‌സാപ്പ്)
എക്‌സൈസ്: 04772252049, 155358(ടോൾഫ്രീ നമ്പർ), 18004252696
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |