
കുട്ടനാട് : ജില്ല പൊലീസ് വുമൺസെൽ അഡ്വൈസറി ബോർഡിന്റേയും നെടുമുടി പഞ്ചായത്ത് സി.ഡി.എസിന്റേയും സംയുക്താഭിമുഖ്യത്തിൽ ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ രജനി ബാബു അദ്ധ്യക്ഷയായി. എ.എസ്.ഐ സുനിതകുമാരി ബോധവത്ക്കരണ ക്ലാസെടുത്തു. എ.എസ്.ഐ മിനിമോൾ, സൈക്കോളജിസ്റ്റ് അശ്വനി, പഞ്ചായത്തംഗങ്ങളായ സതിയമ്മ അരവിന്ദാക്ഷൻ, ജമീല മോഹൻദാസ്, കെ. എസ്. ശ്രീകാന്ത്, കെ.എസ്. ശ്രീലേഖ, മാത്യജോസഫ്, സാജു കടമ്മാട് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |