
ആലപ്പുഴ: ഗവ.സർവെന്റ് ഫാമിലി വെൽഫെയർ സൊസൈറ്റി കുടുംബ സംഗമം രക്ഷാധികാരി സി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ.ഷാജി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.ബി.സാധുജൻ, സെക്രട്ടറി ടി.എസ്.ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി എച്ച്.നൗഷാദ്, ഓഡിറ്റർ വി.ആർ.റെജികുമാർ, വനിത കൺവീനർ വി.എസ്.മിനി എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ ക്ഷേത്രം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുത്ത സംഘടനാംഗമായ ലേഖ.ജി.പണിക്കരെ യോഗം പൊന്നാട അണിയിച്ച് ആദരിച്ചു. സംഘടനയുടെ ഓണാഘോഷം ഓഗസ്റ്റ് 21, 22 തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |