SignIn
Kerala Kaumudi Online
Sunday, 12 July 2026 6.14 PM IST

മണ്ണഞ്ചേരി പഞ്ചായത്തിൽ പൈപ്പുണ്ട്,​ വെള്ളമില്ല

മുഹമ്മ: മണ്ണഞ്ചേരിയിൽ കുടിവെള്ളം കിട്ടാതായിട്ട് ഒരുവർഷമാകുന്നു. വാട്ടർ അതോറിട്ടിയെ വിശ്വസിച്ച് കണക്ഷനെടുത്ത മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേത് ഉൾപ്പെടെ അയ്യായിരത്തോളം കുടുംബങ്ങൾക്കാണ് കഴിഞ്ഞ 13 മാസമായി കുടിവെള്ളം മുട്ടിയത്.ജൽജീവൻ പദ്ധതി പ്രകാരം എല്ലാ വീടുകൾക്കും കണക്ഷൻ നൽകിയതിന്റെ മേനി പറഞ്ഞ് വോട്ട് വാങ്ങി ജയിച്ചവർ പിന്നീട് ഈവഴിക്ക് വന്നിട്ടുമില്ല. കുടിവെള്ളമില്ലെങ്കിലും മാസാമാസം കൃത്യമായി മീറ്റർ റീഡിംഗ് നടക്കുന്നുണ്ട്,​ ബില്ലും മുടങ്ങാതെ വരുന്നുണ്ട്. ഇതോടെ,​ നൂറ് കണക്കിന് കുടുംബങ്ങൾ കണക്ഷൻ വിച്ഛേദിക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ്.

ജലസംഭരണി സാദ്ധ്യമായില്ല

 പഞ്ചായത്തിന്റെ തെക്കൻ മേഖലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന്പരിഹാരമെന്ന നിലയിലാണ് ജലസംഭരണി നിർമ്മിക്കാൻ തീരുമാനിച്ചത്.

 കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി മുൻ സർക്കാർ പണം അനുവദിക്കുകയും ജലസംഭരണി നിർമ്മിക്കാൻ പഞ്ചായത്ത് സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു

നിർമ്മാണ കരാർ ഊരാളുങ്കലിനെ ഏൽപിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും പഞ്ചായത്തിന്റെ പേരിൽ ആധാരം നടത്തി നടപടിക്രമം പൂർത്തിയാക്കിയില്ല

 ഇതേത്തുടർന്ന് പദ്ധതി മുന്നോട്ടുപോയില്ല.പഞ്ചായത്ത് ഭരണസമിതികളുടെ അനാസ്ഥയാണ് ജലസംഭരണി നിർമ്മാണം വൈകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL