SignIn
Kerala Kaumudi Online
Saturday, 11 July 2026 1.57 AM IST

രക്ഷകർത്താക്കൾ സുരക്ഷാകർത്താക്കൾ'; പദ്ധതിയുടെ പ്രചാരകരായി ഇരട്ടകൾ

d

മാന്നാർ: സ്കൂൾ വാഹനങ്ങളുടെയും വിദ്യാർത്ഥികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും മാവേലിക്കര ലയൺസ് ക്ലബ് ഗ്രേറ്ററും ചേർന്ന് നടപ്പിലാക്കുന്ന 'രക്ഷകർത്താക്കൾ സുരക്ഷാകർത്താക്കൾ' പദ്ധതിയുടെ പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സഹപാഠികളായ ഇരക്കുട്ടികൾ. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ ബയോളജി സയൻസ് വിഭാഗത്തിൽ ഒരേ ക്ലാസിൽ പഠിച്ച് ഫുൾ എ പ്ലസ് നേടി വിജയിച്ച ഇരട്ടകളായ പ്രവീണ- പാർവതി, അദ്വൈത്- ആദർശ് എന്നിവരായിരുന്നു ഉദ്ഘാടകർ. ചെന്നിത്തല ചെറുകോൽ ഗവ.യു.പി സ്കൂളിൽ സ്റ്റിക്കർ സ്കൂൾ വാഹനത്തിൽ പതിപ്പിച്ച് കൊണ്ടാണ് 'രക്ഷകർത്താക്കൾ സുരക്ഷാകർത്താക്കൾ' പദ്ധതിയുടെ ഈ വർഷത്തെ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.നിരണം പാർവണത്തിൽ പ്രസാദിന്റെയും ശ്രീജയുടെയും ഇരട്ട പെൺ മക്കളാണ് പ്രവീണ പ്രസാദും പാർവതി പ്രസാദും. പരുമല കിഴക്കേ കൊണ്ടൂർ വീട്ടിൽ സുനിൽകുമാറിന്റെയും വിജയശ്രീയുടെയും ഇരട്ട ആൺ മക്കളാണ് അദ്വൈത് കെ.സുനിലും ആദർശ് കെ.സുനിലും. ഈ രണ്ട് ഇരട്ടകളും സ്കൂൾ കുട്ടികളുടെ സുരക്ഷാ പദ്ധതിയിൽ ഭാഗമാകുന്നതോടെ സമൂഹത്തിൽ ഇതിനെക്കുറിച്ച് അവബോധവും ഒപ്പം വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രചോദനവും നൽകാൻ കഴിയുമെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് മാവേലിക്കര മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായ 'രക്ഷകർത്താക്കൾ സുരക്ഷാകർത്താക്കൾ' പദ്ധതിക്ക് തുടക്കം കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL