SignIn
Kerala Kaumudi Online
Monday, 13 July 2026 2.55 AM IST

12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

ranjith-lal

ആലപ്പുഴ: അമ്പലപ്പുഴയിൽ 12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ മോഡൽ സ്കൂളിന് എതിർവശമുള്ള ഗൗരി സദനത്തിൽ രഞ്ജിത്ത് ലാലിനൊണ് (49) അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്, കട, കാർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പുകയില ഇത്പന്നങ്ങൾ പിടികൂടിയത്. വീടിനോട് ചേ‌ർന്നുള്ള കട ഇവ സൂക്ഷിക്കാനുള്ള ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. ഇവിടെ നിന്ന് 18 ചാക്കുകളിലായി 12,500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. വൻതോതിൽ പുകയില ഉത്പന്നങ്ങൾ തമിഴ്‌നാട്ടിൽ നിന്നും മറ്റും അനധികൃതമായി കൊണ്ടുവന്നാണ് പ്രതി കച്ചവടം നടത്തിയിരുന്നത്.

അടച്ചിട്ടിരുന്ന കടയുടെ പൂട്ട് പൊളിച്ചാണ് പൊലീസ് അകത്തുകയറി പരിശോധന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL