
അമ്പലപ്പുഴ : പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടന്ന വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷനായി.അമ്പലപ്പുഴ സുരേഷ് വർമ്മ,കലാമണ്ഡലം കൃഷ്ണകുമാർ, ശിവൻ അയോദ്ധ്യ,അമ്പലപ്പുഴ ജയകുമാർ,പൊലീസ് ഓഫീസർ ജി.ബൈജു, നൂറ് ശതമാനം വിജയം കൈവരിച്ച സ്‌കൂളുകൾ,വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരേയുംഅനുമോദിച്ചു.സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.എ.ആർ.കണ്ണൻ,എ.ഓമനക്കുട്ടൻ,അനിൽ പാഞ്ചജന്യം,എ.ആർ. ഹരികൃഷ്ണൻ,എൻ.എസ്.ഗോപാലകൃഷ്ണൻ,എച്ച്.സുബൈർ,ജെ .ബാബുലാൽ,എം.നാജ,ആർ.സ്മിത തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |