SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

നിയമനങ്ങളിൽ അന്വേഷണം വേണം

ആലപ്പുഴ: കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് കെ-ഡെസ്കിലെ അനധികൃത നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ലോക് ജനശക്തി പാർട്ടി (ആർ) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ആർ. ദീപക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ഉദ്ഘാടനം ചെയ്തു‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി. എസ്.സി നിയമനങ്ങളിലടക്കം വഴിവിട്ട നിയമനങ്ങൾ നടന്നതായി അദ്ദേഹം ആരോപിച്ചു. ഇതിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ തൊഴിൽ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റുവെന്നും പറഞ്ഞു. എ.ആർ.ബാബു സ്വാഗതം പറഞ്ഞു. വിജയകുമാർ, ഭാസ്‌കരപിള്ള, പി.വി.ശിവകുമാർ, സതീഷ്, അജയകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL