
ചേർത്തല: സംസ്‌ക്കാരയുടെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ സംഗമവും ലീല രാമചന്ദ്രൻ അനുസ്മരണവും കവി ഡോ.ഫിലിപ്പോസ് തത്തംപ്പള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.ചന്ദ്രിക മേനോൻ മുഖ്യ പ്രഭാഷണം നടത്തി.ബേബി തോമസ്,തണ്ണീർമുക്കം ഷാജി,തുറവൂർ സുലോചന തുടങ്ങിയവർ അനുസ്മരണം നടത്തി.ചന്ദ്രിക മേനോൻ, കെ.വി.ഷാജി കണ്ണങ്കര,രവീന്ദ്രൻ ചേർത്തല എന്നിവരെ ആദരിച്ചു.ഗീത തുറവൂർ, പി.കെ.സെൽവരാജ്,പ്രദീപ് കൊട്ടാരം,കെ.കെ.ജഗദീശൻ, ജോസ് ആറുകാട്ടി,തങ്കച്ചൻ ഇരേശേരി എന്നിവർ സംസാരിച്ചു. സാഹിത്യ സംഗമത്തിൽ ലീന രാജു,ടി.വി.ഹരികുമാർ,പ്രസന്നൻ കല്ലാപ്പുറം,സോമശേഖര പണിക്കർ,പി.വി.സുരേഷ് ബാബു,രാജേന്ദ്രൻ തുറവൂർ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |